ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ തിങ്കളാഴ്ച പാർലമെന്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 10.30ന് പാർലമെന്റിന്റെ മുഖ്യകവാടത്തിൽ ധർണ നടത്താനാണ് തീരുമാനം.
കോടതി മേൽനോട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയെ നിയോഗിച്ച് കേസ് അന്വേഷിക്കണമെന്ന ആവശ്യവുമായി ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി നടക്കുക. ......
സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾ പുരോഗമിക്കവേ നടന്ന വെടിവയ്പ്പിൽ മരണസംഖ്യ പന്ത്രണ്ടായി. വൈകുന്നേരം ആറുമണിയോടെയാണ് ഒരു വാഹനത്തിലെത്തിയ രണ്ട് തോക്കുധാരികൾ ജനക്കൂട്ടത്തെ ലക്ഷ്യമിട്ട് നിരന്തരമായി വെടിയുതിർക്കാൻ തുടങ്ങിയത്. ......
കൊച്ചി: കുർബാന തർക്കവുമായി ബന്ധപ്പെട്ട് എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിൽ കഴിഞ്ഞ 5 ദിവസങ്ങളായി സഭാനുകൂലികളായായ വിശ്വാസികൾ തുടരുന്ന പ്രതിഷേധ സമരം ഇനിയും ഏതാനും ദിവസങ്ങൾ കൂടി നീണ്ടുപോകുന്നത് അതിരൂപത നേതൃത്വത്തെ ഏറെ പ്രതിസന്ധിയിലാക്കും.
ക്രിസ്മസ് ദിനം മുതൽ സഭയുടെയും വിശ്വാസികളുടേതുമായി നിരവധി പരിപാടികൾ ബസിലിക്കയിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. സമരം അനിശ്ചിതമായി തുടരുന്ന പക്ഷം ഇതെല്ലാം തടസ്സപ്പെടുമെന്നതിൽ തർക്കമില്ല. ......
കൊച്ചി: അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ലക്ഷദ്വീപ് സ്വദേശിയായ 75-കാരനെ അഗത്തിയിൽ നിന്ന് കൊച്ചിയിലേക്ക് എയർലിഫ്റ്റ് ചെയ്ത് കോസ്റ്റ്ഗാർഡ്. ശനിയാഴ്ച രാത്രിയാണ് ലക്ഷദ്വീപ് ഭരണകൂടം സഹായാഭ്യർത്ഥന നടത്തിയത്. രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അഗത്തി സ്വദേശിയെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻ കൊച്ചിയിൽ എത്തിക്കേണ്ടതുണ്ടായിരുന്നു.
അഗത്തിയിലെ എയർഫീൽഡ് രാത്രി അടച്ചതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമായിരുന്നു. ......
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ ഭാഗമായി നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സിനിമയിലെ ലിംഗവിവേചനം എങ്ങനെ ചലച്ചിത്ര വിജയങ്ങളെ സ്വാധീനിക്കുന്നു എന്നത് ചർച്ചയായി.സ്ത്രീകേന്ദ്രിതമായ സിനിമകൾ വിജയിക്കുമ്പോൾ അതിന്റെ നേട്ടം കൂട്ടായ പരിശ്രമത്തിന്റെ ഫലമായി വിലയിരുത്തപ്പെടുമ്പോൾ, പുരുഷകേന്ദ്രിത സിനിമകളുടെ വിജയം നായകന്റെ വ്യക്തിഗത വിജയമായി സാധാരണവൽക്കരിക്കപ്പെടുന്നതായി ഫോറത്തിൽ നിരീക്ഷിച്ചു. സിനിമയിലെ മെയിൽ ഗെയ്സ്, മെയിൽ ഗെയ്സ് വ്യത്യാസവും ചർച്ചയിൽ പ്രധാന വിഷയമായി.സ്രേയ ശ്രീകുമാർ മോഡറേറ്റ് ചെയ്ത ഫോറത്തിൽ ചലച്ചിത്ര എഡിറ്ററും മുൻ ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണുമായ ബീന പോൾ, ചലച്ചിത്ര നിരൂപകൻ ജി. ......
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ സി.പി.എം. മുഖം നഷ്ടപ്പെട്ട അവസ്ഥയിൽ.......
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം നാല്മാസം മാത്രം ശേഷിക്കേ, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിക്കുന്നു എന്ന സൂചന നൽകി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര മുന്നേറ്റം. കോർപ്പറേഷനുകൾ മുതൽ ഗ്രാമപഞ്ചായത്തുകൾ വരെയുള്ള 1,200 തദ്ദേശ സ്ഥാപനങ്ങളിലെ 23,611 വാർഡുകളിലേക്ക് നടന്ന മൽസരത്തിൽ, പകുതിയോളം വാർഡുകൾ സ്വന്തമാക്കി യു.ഡി.എഫ് വൻ വിജയം കൊയ്തു.
2010-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റത്തിന് സമാനമായ ഈ വിജയം, സംസ്ഥാന ഭരണം യു.ഡി.എഫ് കൈകളിലേക്ക് വീണ്ടുമെത്തുമെന്ന വികാരം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാക്കിയിട്ടുണ്ട്. ......
തിരുവനന്തപുരം: ബി.ജെ.പിയുടെ വികസന വാഗ്ദാനം തലസ്ഥാന ജനത മനസ്സിലേറ്റി താമരമുദ്ര പതിച്ചു. കോർപ്പറേഷൻ ഭരണം ഇനി എൻ.ഡി.എയ്ക്ക്. തിരഞ്ഞെടുപ്പ് നടന്ന 100ൽ 50 സീറ്റ് നേടി ചരിത്ര മുന്നേറ്റമാണ് ബി.ജെ.പി നടത്തിയത്.
ഇടതുകോട്ട തകർന്നടിഞ്ഞു. ......
ന്യൂഡൽഹി: പരസ്പരം പ്രഹരങ്ങൾ കൈമാറാതെ ഏകപക്ഷീയമായ ആക്രമണത്തിലൂടെ കൊലപാതകം നടന്ന കേസുകളിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 300-ലെ Exception 4 invoke ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി വീണ്ടും വ്യക്തമാക്കി. "പോരാട്ടം" (Fight) എന്ന ആശയം ആവശ്യപ്പെടുന്നത് (bilateral) ശാരീരിക ഏറ്റുമുട്ടലാണെന്നും കോടതി നിരീക്ഷിച്ചു.
അപ്പീൽ തള്ളിക്കൊണ്ട്, ഐ.പി.സി.യിൽ "പോരാട്ടം" എന്ന പദം നിർവചിച്ചിട്ടില്ലെങ്കിലും, പരസ്പരം ക്രിമിനൽ ബലം പ്രയോഗിച്ചുള്ള ആക്രമണമാണ് ഇതിൽ ഉൾപ്പെടുന്നതെന്നും കേവലം വാക്കാലുള്ള തർക്കമല്ലെന്നും ജുഡീഷ്യൽ കീഴ് വഴക്കം സ്ഥിരമായി നിലനിർത്തുന്നുണ്ടെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.
ആയുധധാരികളായ പ്രതിയും നിരായുധനായ കൊല്ലപ്പെട്ടയാളും: പ്രതി ആയുധധാരിയായിരിക്കുകയും കൊല്ലപ്പെട്ടയാൾ നിരായുധനായിരിക്കുകയും ചെയ്യുമ്പോൾ സെക്ഷൻ 300-ലെ Exception 2 ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. ......
ദോഹ: ജീവിത സാഹചര്യങ്ങളിൽ പൊറുതി മുട്ടിയ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിപലിച്ചതെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ സൈനുൽ ആബിദീൻ ദോഹ യിൽ അഭിപ്രായപ്പെട്ടു. നാടിന്റെ പ്രശ്നങ്ങളിൽ ആശങ്ക കുലരായ ജനം ഒരു മാറ്റം തീവ്രമായി അഭിലാഷിക്കുന്നു. ......